നാദാപുരം: (nadapuram.truevisionnews.com) വീട്ടു കിണറ്റിൽ വിസർജന മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
കനവത്ത് രവി അധ്യക്ഷനായി. ശ്രീജിത്ത് മുടപ്പിലായി, പി എം നാണു, കെ പി സുധീഷ് , സുബൈർ ഹാജി, സി കെ അരവിന്ദാക്ഷൻ,ടി പി രഞ്ജിത്ത്, നെല്ലിയേരി ബാലൻ എന്നിവർ സംസാരിച്ചു. വിമൽ കുമാർ കണ്ണങ്കൈ സ്വാഗതം പറഞ്ഞു.
LDF organized a protest group











































