നാദാപുരത്തിന്റെ മുഖം മാറണം; വികസന മുന്നേറ്റത്തിന് മുൻഗണന നൽകണമെന്ന് മുസ്ലിം ലീഗ്

നാദാപുരത്തിന്റെ മുഖം മാറണം; വികസന മുന്നേറ്റത്തിന് മുൻഗണന നൽകണമെന്ന് മുസ്ലിം ലീഗ്
May 11, 2026 10:15 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) മണ്ഡലത്തിൽ അഞ്ചര പതിറ്റാണ്ടിന് ശേഷം യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയം ജനങ്ങളുടെ വലിയ പ്രതീക്ഷയാണെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം വിലയിരുത്തി.

വികസനത്തിന്റെ പുതിയ അധ്യായം തുറക്കുന്ന രീതിയിലുള്ള ജനോപകാരപ്രദമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റോഡ് വികസനം, കുടിവെള്ള പദ്ധതികൾ, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനൊപ്പം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മുൻഗണന നൽകണം.

ജനവിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടുമായി മുന്നോട്ട് പോകണമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. മുഹമ്മദ് ബംഗ്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.പി. ജാഫർ മാസ്റ്റർ സ്വാഗതം ആശംസിച്ചു.

തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച വിശകലന റിപ്പോർട്ട് ടി.കെ. ഖാലിദ് മാസ്റ്റർ അവതരിപ്പിച്ചു. എം.പി. സൂപ്പി, ടി.കെ. അമ്മദ് മാസ്റ്റർ, ബി.പി. മൂസ്സ, ടി.എം.വി. ഹമീദ്, ടി.പി. അലി ഹാജി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Muslim League calls for priority to be given to development

Next TV

Related Stories
വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്

May 11, 2026 09:38 AM

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക...

Read More >>
ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

May 11, 2026 09:30 AM

ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല...

Read More >>
ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

May 10, 2026 05:55 PM

ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...

Read More >>
Top Stories










News Roundup






Entertainment News