സ്കൂട്ടറിനുള്ളിൽ പാമ്പ്: കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സ്കൂട്ടറിനുള്ളിൽ പാമ്പ്: കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
May 11, 2026 10:20 AM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) സ്കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം. പുറമേരി തയ്യുള്ളതിൽ 'മെഹർ' വീട്ടിൽ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുറമേരിയിലെ സ്വന്തം വീട്ടിൽ നിന്നും മദ്രസയിൽ പോയി സഹോദരിയെ കൂട്ടി തിരികെ വീട്ടിലാക്കിയ ശേഷം, ചാലപ്പുറത്തെ ബന്ധുവീട്ടിലും പോയി നാദാപുരം വഴി മടങ്ങുകയായിരുന്നു അൻഫസ്.

ഇതിനിടയിൽ നാദാപുരം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് തന്റെ കൈയിലേക്ക് എന്തോ ഒന്ന് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്നത് അൻഫസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സ്കൂട്ടർ നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പാമ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ സ്കൂട്ടറിന്റെ മുൻഭാഗം അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് അൻഫസും വീട്ടുകാരും.

Snake inside the scooter

Next TV

Related Stories
നാദാപുരത്തിന്റെ മുഖം മാറണം; വികസന മുന്നേറ്റത്തിന് മുൻഗണന നൽകണമെന്ന് മുസ്ലിം ലീഗ്

May 11, 2026 10:15 AM

നാദാപുരത്തിന്റെ മുഖം മാറണം; വികസന മുന്നേറ്റത്തിന് മുൻഗണന നൽകണമെന്ന് മുസ്ലിം ലീഗ്

വികസന മുന്നേറ്റത്തിന് മുൻഗണന നൽകണമെന്ന് മുസ്ലിം...

Read More >>
വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്

May 11, 2026 09:38 AM

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക...

Read More >>
ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

May 11, 2026 09:30 AM

ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല...

Read More >>
ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

May 10, 2026 05:55 PM

ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...

Read More >>
Top Stories

News Roundup

Entertainment News