#Latest News #Kotiyur #Nadapuram
നാദാപുരം: (nadapuram.truevisionnews.com) ചാലപ്പുറം കുളശ്ശേരി ശിവക്ഷേത്രത്തിലെ ഈ വർഷത്തെ കൊട്ടിയൂർ തീർത്ഥാടനത്തിനായുള്ള നെയ്യാമൃത് വ്രതക്കാർ യാത്ര തിരിച്ചു. നെയ്യാമൃത് മൂപ്പൻ പച്ചിലശ്ശേരി രാജൻ അടിയോടിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് വ്രതാനുഷ്ഠാനങ്ങളോടെ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
ചങ്ങരോത്ത് അശോകൻ, ബാലകൃഷ്ണൻ കേളോത്ത്, പ്രവീൺ കേളോത്ത്, സത്യൻ കാട്ടിയത് കണ്ടിയിൽ, ശ്രീജി ചങ്ങരോത്ത് എന്നിവരാണ് മൂപ്പനോടൊപ്പം കൊട്ടിയൂർ പെരുമാളെ ദർശിക്കാനായി യാത്ര തിരിച്ച മറ്റ് വ്രതക്കാർ.
വരും ദിവസങ്ങളിൽ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളിൽ ഇവർ പങ്കാളികളാകും.
content highlights Neyyamrut devotees of Chalappuram Shiva temple set out for Kottiyoor










































