May 22, 2026 07:18 PM

#Latest News #Landslide Threat #Congress Leaders #Kinambarakkunnu #Nadapuram

നാദാപുരം : (nadapuram.truevisionnews.com) നാട്ടുകാരുടെ എതിർപ്പിനിടയിലും നിർമ്മാണം നടക്കുന്ന നാദാപുരത്തെ കിണമ്പ്രക്കുന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കിണമ്പ്രക്കുന്ന് മണ്ണെടുത്ത് നിരത്തുന്നതോടെ തെരുവമ്പറമ്പ്, വിഷ്ണു മംഗലം, പെരുവങ്കര  തുടങ്ങിയ പ്രദേശങ്ങളിലെ പ്രകൃതി ദത്ത ജലസ്രോതസ്സുകൾ ഇല്ലാതാവും.



മണ്ണിടിച്ചലിനും കാരണമാകും. ഇവിടെ നിന്നുള്ള ചെളിയും മണ്ണും ഒഴുകിയെത്തുന്നത് സമീപത്തെ റോഡുകൾക്കും ഭീഷണിയാകും. കുന്നിലെ നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെട്ട് സമീപ വാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.



നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ്, ഗ്രാമപഞ്ചായത്ത് അംഗം ഉമേഷ് പെരുവങ്കര,നേതാക്കളായ കെ ടി കെ അശോകൻ, എരഞ്ഞിക്കൽ വാസു, യുപി പ്രദീഷ്, ബാലൻ പെരുവങ്കര, കൃഷ്ണൻ അങ്ങേക്കര, സുഭാഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Content Highlights:-Landslide Threat Congress Leaders Visit Kinambarakkunnu

#Latest News #Landslide Threat #Congress Leaders #Kinambarakkunnu #Nadapuram

Next TV

Top Stories










News Roundup






Entertainment News