നാദാപുരം : ലോക സാംസ്കാരിക വൈവിധ്യ ദിനത്തിൻ്റെ ഭാഗമായി " സാംസ്കാര ഫാസിസത്തിനെതിരെ പ്രതിരോധനിര " എന്ന മുദ്രവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി കെ ചന്ദ്രൻ അധ്യക്ഷനായി.പി കെ രവീന്ദ്രൻ , ടി രാജൻ,സന്തോഷ് കക്കാട്ട്, ഇ മുരളിധരൻ, വത്സരാജ് ഭൂവനി എന്നിവർ സംസാരിച്ചു. റിനീഷ് വിലാതപുരം സ്വാഗതവും എ കെ വിനോദൻ നന്ദിയും പറഞ്ഞു.
Content Highlights:- Cultural gathering in Kallachi











































