May 30, 2026 12:06 PM

വടകര: (https://vatakara.truevisionnews.com/) വടകരയിൽ നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് ഇബ്രാഹിം കുട്ടി ഹാജി ഏറ്റവും അവസാനം കടുകൈ ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു . സാധാരണ രീതിയിൽ ഒരു മനുഷ്യനും ഈ രീതിയിലുള്ള കാര്യം ചെയ്യില്ല . പണം കിട്ടുന്നില്ലെന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയ്യാൽ തന്നെ പെട്രോളൊഴിച്ച് മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.

സത്യപറഞ്ഞാൽ ഇതൊരു ആത്മഹത്യയല്ല, ശരിയായി പറഞ്ഞാൽ ഇതൊരു കൊലതകമാണ് . ഞാൻ മരിക്കും , ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പറഞ്ഞിട്ടും 25 ലക്ഷം രൂപയുടെ ഒരു ഭാഗം പോലും തിരിച്ചു കൊടുക്കാൻ തയ്യാറായില്ല എന്നതാണ് ഇതിൽ ഏറ്റവും ഗൗരവമേറിയ പ്രശനം .

ലോബർ കോൺട്രാക്ടിന്റെ പേര് ഉപയോഗിച്ച് വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളത് . ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെയാണ് നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് . ഏറ്റവും പ്രമുഖരായ ആളുകളെ അണിനിരത്തി ജനങ്ങളുടെ വിശ്വാസം മുതലെടുത്ത് വലിയ കൊള്ളയാണ് നടന്നിട്ടുള്ളത് . ഈ ഒരു കൊലതകം നടന്നത് കൊണ്ടാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വന്നത് . ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതുപോലെ ലക്ഷക്കണക്കത്തിന് രൂപ കൊടുക്കാനുള്ളത് .

കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: Content Highlights: MV Govindan responds to the suicide of a middle-aged man in Vadakara.

Next TV

Top Stories










News Roundup






GCC News






Entertainment News