പുത്തൻ വഴി; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പാലോൽ മൊയേരിച്ചിന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു

പുത്തൻ വഴി; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പാലോൽ മൊയേരിച്ചിന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു
May 31, 2026 11:21 AM | By Krishnapriya S R
#Latest News #Chekkiadu #Road inauguration

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ പുതുതായി നിർമിച്ച പാലോൽ മൊയേരിച്ചിന്റെവിട റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.

റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്നതാണ് ഈ പുതിയ റോഡ്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഷില പി, വാർഡ് വികസന സമിതി കൺവീനർ ടി.കെ. സൂപ്പി മാസ്റ്റർ എന്നിവർ സംസാരിച്ചു.

കൂടാതെ ടി.ടി. അമ്മദ്, സി.കെ. ഇസ്മായിൽ, അബൂബക്കർ ചെറുവത്ത്, എ.പി. അഹമ്മദ് ഹാജി, സുരേഷ് മൊയേരിച്ചിന്റെവിട, ഗഫൂർ കുനീലാണ്ടിയിൽ, പി.കെ. അസീസ്, ടി.ടി. അബ്ദുല്ല, ഇഖ്ബാൽ പൊയിൽ, കേരി അമ്മദ് ഹാജി, ഒ.പി. അജ്മൽ, പി.കെ. മുഹമ്മദലി തുടങ്ങിയ പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Chekyad Palol Moyerichintevide Road inaugurated

#Latest News #Chekkiadu #Road inauguration

Next TV

Related Stories
നാദാപുരത്ത്‌ അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി

May 31, 2026 12:00 PM

നാദാപുരത്ത്‌ അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി

അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി...

Read More >>
പ്രതിഷേധം  ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും  ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്

May 30, 2026 07:24 PM

പ്രതിഷേധം ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്

തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും ഗൂഢാലോചന നടത്തി - വളപ്പിൽ...

Read More >>
Top Stories

News Roundup