വിശ്രമജീവിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കണം -മില്ലി മോഹൻ

വിശ്രമജീവിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കണം -മില്ലി മോഹൻ
May 31, 2026 06:54 PM | By Athira V
#Latest News #Retirement #Milli Mohan #Social Service #Nadapuram News

വാണിമേൽ : വിശ്രമജീവിതം അധ്യാപകരും ജീവനക്കാരും സാമൂഹ്യ സേവനത്തിനായി ചെലവഴിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ പറഞ്ഞു.

വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൾ കെ. പ്രീത അധ്യാപകനായ എം.കെ. അബ്ദുനാസർ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾക്ക് പ്രത്യേകിച്ചു അധ്യാപികമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കാനുള്ള അവസരം ഇപ്പോൾ ധാരാളമായി ലഭിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് ഓർമ്മിപ്പിച്ചു.

സംഗീത വിദ്വാൻ ഞരളത്ത് ഹരിഗോവിന്ദൻ പരിപാടി അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് സി.കെ സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി. ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സി. വി.എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി.

പ്രധാനധ്യാപകൻ എം.കെ. അഷ്‌റഫ്, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എൻ. കെ മൂസ, മാനേജർ വി.കെ കുഞ്ഞാലി, പി.ടി എ പ്രസിഡൻ്റ് കെ.കെ മജീദ്, പി.പി അമ്മദ്, ടി.ഷസ് നിയ എന്നിവർ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി.

വി.കെ മൂസ, പി.പി കുഞ്ഞമ്മദ്, ഒ.പി കുഞ്ഞമ്മദ്, ചീക്കപ്പുറത്ത് മൊയ്തു, എം.കെ മജീദ്, കെ.വി നൗഫൽ, സി.പി.സി ആലി കുട്ടി, തയ്യുള്ളതിൽ ആലി ഹസ്സൻ, എന്നിവർ സംസാരിച്ചു.

Content Highlight: Content Highlights:- Retirement should be used for social service - Milli Mohan

#Latest News #Retirement #Milli Mohan #Social Service #Nadapuram News

Next TV

Related Stories
ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

May 31, 2026 02:41 PM

ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ശില്പശാല...

Read More >>
ഒപി അടച്ചു; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ

May 31, 2026 01:54 PM

ഒപി അടച്ചു; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി...

Read More >>
നാദാപുരത്ത്‌ അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി

May 31, 2026 12:00 PM

നാദാപുരത്ത്‌ അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി

അക്കാദമി ചാപ്റ്റർ സംഘടിപ്പിച്ച ബക്രീദ് മഹർജാൻ ശ്രദ്ധേയമായി...

Read More >>
Top Stories

News Roundup

GCC News