#Latest News #Service-Co-Operative-Bank #Nadapuram
നാദാപുരം: (nadapuram.truevisionnews.com) പുറമേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി പി രഞ്ജിത് കുമാറിന് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വിമൽകുമാർ അധ്യക്ഷനായി.
ജീവനക്കാരുടെ ഉപഹാരം കെ കെ ദിനേശൻ ടി പി രഞ്ജിത്തിന് കൈമാറി. വി പി കുഞ്ഞികൃഷ്ണൻ , ടി എൻ കെ ശശീന്ദ്രൻ, കെ ഹരീ ന്ദ്രൻ, വിജയൻ, കെ കെ ദിനേശൻ, മുൻ സെക്രട്ടറിമാരായ കെ ദിവാകരൻ, പി പി മനോജ്കുമാർ, ഇ വി സവിത, ഓഡിറ്റർ ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
അസിസ്‌റ്റന്റ് സെക്രട്ടറി ടി കെ ജിതേ ഷ് കുമാർ സ്വാഗതം പറഞ്ഞു. ഹെഡ് ഓഫീസ് ബ്രാഞ്ച് മാനേജർ അഖില നന്ദി പറഞ്ഞു.

Content Highlight: Farewell accorded to Service Co-operative Bank Secretary








































