#Latest News #Toilet Waste #BJP #Valayam
വളയം: (nadapuram.truevisionnews.com ) വളയം ടൗണിലെ കപ്പും കര കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒരുക്കുന്നതായി ആരോപണം. സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ കർഷന നടപടിയെടുക്കണമെന്ന് ബിജെപി വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനും നിരവധി വീടുകൾക്കും സമീപത്തുള്ള റോഡിലേക്കാണ് ഈ കെട്ടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി എത്തുന്നത്. നിരവധി വിദ്യാർത്ഥികൾ നാട്ടുകാരും കാൽനടയായി ഉപയോഗിക്കുന്ന ഈ റോഡിൽ ദുർഗന്ധം വമിച്ച് നടക്കാൻ പോലും വയ്യാത്ത സ്ഥിതിയിലാണ് ഉള്ളതെന്ന് പരിസര വാസികളും പറയുന്നു.
ബന്ധപ്പെട്ട് ആ കെട്ടിടം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി വളയം ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് പഞ്ചായത്തിലും പരാതി നൽകി. നടപടി എടുക്കാത്ത പക്ഷം ശക്തമായ സമരം മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി മുന്നറിയപ്പ് നൽകി.
Content Highlight: Toilet Waste Action Should Be Taken Against The Building Owner Who Dumped It On The Road BJP










































