തണ്ണീർപന്തൽ ഹോമിയോ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനഃരാരംഭിക്കണം; ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

തണ്ണീർപന്തൽ ഹോമിയോ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനഃരാരംഭിക്കണം; ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
Jun 10, 2026 01:03 PM | By Krishnapriya S R
#Latest News #Purameri #Thanneerpanthal Homeopathic Hospital

പുറമേരി: (nadapuram.truevisionnews.com) തണ്ണീർപന്തലിൽ പ്രവർത്തിക്കുന്ന താലൂക്ക് ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ നിർത്തിവെച്ചിരിക്കുന്ന കിടത്തിച്ചികിത്സാ സൗകര്യം അടിയന്തിരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ആരോഗ്യവകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇവിടെ കിടത്തിച്ചികിത്സ പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന കാര്യമാണ് നിവേദക സംഘം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്‌ദുല്ല എം.എൽ.എ, കോൺഗ്രസ് നേതാവ് കെ. സജീവൻ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ എന്നിവരടങ്ങുന്ന പ്രമുഖരുടെ സംഘമാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

ആശുപത്രിയിൽ ആവശ്യത്തിന് നഴ്‌സുമാർ ഇല്ലാത്തതാണ് കിടത്തിച്ചികിത്സ മുടങ്ങാൻ പ്രധാന കാരണമായി അധികൃതർ പറയുന്നത്.

ആശുപത്രിയുടെ ഈ പ്രതിസന്ധി പരിഹരിച്ച് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ ആവശ്യമായ അടിയന്തിര നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി.

Content Highlight: Thanneerpanthal Homeopathic Hospital

#Latest News #Purameri #Thanneerpanthal Homeopathic Hospital

Next TV

Related Stories
മുൻഗാമികളായ മഹാന്മാർ കാണിച്ചു തന്ന പാതകൾ പിന്തുടരുക എന്നതാണ് ആത്യന്തിക ജീവിത വിജയത്തിനുള്ള ഏറ്റവും നല്ല മാർഗം ; സയ്യിദ് ടി.പി.സി തങ്ങൾ

Jun 9, 2026 08:45 PM

മുൻഗാമികളായ മഹാന്മാർ കാണിച്ചു തന്ന പാതകൾ പിന്തുടരുക എന്നതാണ് ആത്യന്തിക ജീവിത വിജയത്തിനുള്ള ഏറ്റവും നല്ല മാർഗം ; സയ്യിദ് ടി.പി.സി തങ്ങൾ

മുൻഗാമികളായ മഹാന്മാർ കാണിച്ചു തന്ന പാതകൾ പിന്തുടരുക എന്നതാണ് ആത്യന്തിക ജീവിത വിജയത്തിനുള്ള ഏറ്റവും നല്ല മാർഗം ; സയ്യിദ് ടി.പി.സി...

Read More >>
നാദാപുരം ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിലെ അനാസ്ഥ; എസ്‌ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സയാഹ്ന ധർണ്ണ

Jun 9, 2026 07:49 PM

നാദാപുരം ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിലെ അനാസ്ഥ; എസ്‌ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സയാഹ്ന ധർണ്ണ

നാദാപുരം ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിലെ അനാസ്ഥ, എസ്‌ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സയാഹ്ന...

Read More >>
കാലവർഷം: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു

Jun 9, 2026 06:56 PM

കാലവർഷം: ചെക്യാട് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു

കാലവർഷം, ചെക്യാട് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ ശില്പശാല...

Read More >>
Top Stories

News Roundup