#Latest News #Nadapuram #Death Anniversary Of P.K. Sreedharan
ചേരാപുരം: (nadapuram.truevisionnews.com) കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരനും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.കെ ശ്രീധരന്റെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വേളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ ധനസഹായമായി നൽകി.
പരേതനായ ശ്രീധരന്റെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ മക്കളായ അരുൺ, അജയ് എന്നിവർ ചേർന്നാണ് സൊസൈറ്റിക്ക് ആവശ്യമായ വീൽചെയറും വാക്കറും സ്പോൺസർ ചെയ്തത്.
ചേരാപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻ.വി അബ്ദുള്ള മാസ്റ്റർ മക്കളിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി. ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന ഒരു വ്യക്തിയുടെ ഓർമ്മയ്ക്കായി ഇത്തരമൊരു സഹായം നൽകിയതിൽ സൊസൈറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു.
ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി സി.എ കരിം, ടി.പി കാസിം, കെ.സി ബാബു, പി.കെ രവീന്ദ്രൻ, എം.എം ചാത്തു, ടി.പി റിഷാന, ഡോ. അനുഗ്രഹ, കെ. അഷ്റഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
Content Highlight: Death anniversary of P.K. Sreedharan
#Latest News #Nadapuram #Death Anniversary Of P.K. Sreedharan











































