#Latest News #TIM Committee #Nadapuram Palliative Care #Two Day camp
നാദാപുരം: (nadapuram.truevisionnews.com) ടിഐഎം കമ്മിറ്റിയും നാദാപുരം പാലിയേറ്റീവ് കെയറും സംയുക്തമായി പ്രദേശത്തെ കിടപ്പ് രോഗികൾക്കായി സഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി ടിഐഎം ട്രെയിനിങ് കോളേജിൽ നടക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.കെ എം അബിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.
വർഷങ്ങളായി വീടിൻ്റെ അകത്തളങ്ങിൽ കഴിയുന്നവർക്ക് ആശ്വാസമേകാനും സ്വാന്തനമേകാനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാലിയേറ്റീവ് പ്രവർത്തന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ശക്തപ്പെടുത്തുക എന്ന നിലയിൽ വിദ്യാർകളിലൂടെ സേവന സന്നദ്ധ പ്രവർത്തന രംഗത്ത് പുതു തലമുറയെ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം.


വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി സി ഇഖ്ബാൽ,സ്വാഗതസംഘം കൺവീനർ ഏരത്ത് റഹീം
ബംഗ്ലത്ത് മുഹമ്മദ്, കെ ഹേമചന്ദ്രൻ , നരിക്കോളിൽ ഹമീദ് ഹാജി എന്നിവർ പങ്കെടുത്തു .
Content Highlight: A two-day camp is being jointly organized by the TIM Committee and Nadapuram Palliative Care for bedridden patients in the area
#Latest News #TIM Committee #Nadapuram Palliative Care #Two Day camp













































