#Latest News #Petrol Pump #Kallachi #Protest
നാദാപുരം : ( www.truevisionnews.com ) വില്പന നടത്തുന്നത് വെള്ളംകലർന്ന പെട്രോളാണെന്ന പരാതിയുമായി വാഹന ഉടമകളും നാട്ടുകാരും. കല്ലാച്ചി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പ്രതിഷേധവുമായി നാട്ടുകാരെത്തി. പ്രതിഷേധം പൊലീസുമായുള്ള വാക്കേറ്റത്തിലേക്ക് നീങ്ങിയതിനിടയിൽ നാദാപുരം എംഎൽഎ കെ. എം അഭിജിത്തും സ്ഥലത്തെത്തി.
രണ്ട് ദിവസമായി കല്ലാച്ചിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് വിതരണം ചെയ്ത പെട്രോളിൽ വെള്ളം കലർന്നതിനാൽ ഇരുചക്ര വാഹനങ്ങൾ തകരാറിലായിയെന്നാണ് പരാതി. ഇന്ന് വൈകിട്ട് വെള്ളം കലർന്ന പെട്രോൾ കുപ്പിയിലാക്കി യുവാക്കൾ പമ്പിലെത്തി പ്രതിഷേധിച്ചു.
ഇതിനിടെ എത്തിയ നാദാപുരം പൊലീസ് യുവാക്കളോട് തട്ടിക്കയറിയതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാക്കളും പ്രശ്ത്തിൽ ഇടപെട്ടു. ഇതിനിടയിൽ നാദാപുരം എംഎൽഎ കെ. എം അഭിജിത്തും സ്ഥലത്തെത്തി. പൊലീസിൻ്റെ സാന്നിധ്യത്തിൽ പെട്രോൾ പമ്പ് ഉടമകളുമായി നാളെ ചർച്ച നടത്താം എന്ന ഉറപ്പിനെ തുടർന്നാണ് യുവാക്കൾ പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് അഷിൽ പറഞ്ഞു.
Content Highlight: Locals protest at petrol pump in Kallachi












































