#Latest News #Anti-Drug Day #Anti-Drug Rally #Operation Toofan #Nadapuram #K M Abhijith MLA
നാദാപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നാദാപുരം പൊലീസിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ വിളംബര റാലിയും സംഗമവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സംഗമത്തിന്റെ ഉദ്ഘാടനം കെ. എം. അഭിജിത്ത് എം.എൽ.എ നിർവ്വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വളയം പൊലീസ് ഇൻസ്പെക്ടർ കെ. ഷാജു ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, ഷൂട്ട് ഔട്ട് തുടങ്ങിയ വിപുലമായ പരിപാടികളും അരങ്ങേറി.
ഡി.വൈ.എസ്.പി കെ. ജി. പ്രവീൺ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. എം. രഘുനാഥ്, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, ഏരത്ത് ഇഖ്ബാൽ, നാദാപുരം പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും, എസ്.പി.സി (SPC), എൻ.എസ്.എസ് (NSS) വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.
Content Highlight: Anti-Drug Day, Anti-Drug Rally, Operation Toofan, Nadapuram, K M Abhijith MLA
#Latest News #Anti-Drug Day #Anti-Drug Rally #Operation Toofan #Nadapuram #K M Abhijith MLA














































