കാട്ടിൽ കളി വേണ്ട; വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം

കാട്ടിൽ കളി വേണ്ട;  വിലങ്ങാട് കാട്ടിൽ കുടുങ്ങിയ വടകര  കുരിക്കലാട് സ്വദേശികൾക്കെതിരെ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം
Jun 27, 2026 09:58 AM | By Fidha Parvin
#Latest news #Vadakara #Vilangad forest #Kurikalad #Case

വടകര:(https://vatakara.truevisionnews.com/)  അനുമതിയില്ലാതെ വിലങ്ങാട് വനമേഖലയിൽ അതിക്രമിച്ചു കയറി കുടുങ്ങിപ്പോയ വടകര കുരിക്കലാട് സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശം. നിലവിൽ മൂവരും വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമായതിനാൽ, യുവാക്കൾ കാട്ടിൽ കയറിയത് എന്തിനാണെന്നതിനെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തും.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കാട്ടിനുള്ളിൽ നിന്ന് വെളിച്ചവും ശബ്ദവും കേട്ടതായി നാട്ടുകാരാണ് വിവരമറിയിച്ചത്. വനാതിർത്തിയിൽ ഇവരുടെ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു.

 പകൽ സമയത്തുപോലും വഴിതെറ്റാൻ സാധ്യതയുള്ള, വയനാട് മലനിരകളോട് ചേർന്നുനിൽക്കുന്ന അതിദുർഘടമായ വനമേഖലയിലാണ് യുവാക്കൾ അകപ്പെട്ടത്.

 നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്. ചെങ്കുത്തായ വനപാതയിലൂടെ ഒന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിച്ചാണ് പന്ത്രണ്ടംഗ രക്ഷാപ്രവർത്തക സംഘം ഇവരുടെ അടുത്തെത്തിയത്.

വൈകുന്നേരം നാല് മണിയോടെ കാട്ടിൽ കയറിയ ഇവർ നേരം ഇരുട്ടിയതോടെ വഴിയറിയാതെ കാട്ടിൽ കുടുങ്ങുകയായിരുന്നു. വാളൂക്ക് അത്തായക്കൊത്ത് എന്ന സ്ഥലത്തുനിന്നാണ് മൂവരെയും രക്ഷപെടുത്തി വനംവകുപ്പിന് കൈമാറിയത്.

Content Highlight: Instructions to file a case against three youths from Kurikalad, Vadakara who were trapped in the Vilangad forest

#Latest news #Vadakara #Vilangad forest #Kurikalad #Case

Next TV

Related Stories
പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

Jun 27, 2026 11:43 AM

പ്രക്ഷോഭ ചൂടിൽ; പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ...

Read More >>
'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jun 26, 2026 05:40 PM

'ലഹരിയെ തുരത്താം' ; മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

മണിയൂരിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു...

Read More >>
ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

Jun 26, 2026 12:09 PM

ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും...

Read More >>
അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

Jun 26, 2026 11:58 AM

അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ...

Read More >>
 വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

Jun 26, 2026 11:38 AM

വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി, കൊലപാതക ശ്രമമെന്ന് പരാതി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

Jun 26, 2026 11:00 AM

ഭാര്യയുമായുള്ള ബന്ധത്തിൽ സംശയം; വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല് പൊട്ടി

വടകരയിൽ യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, കൈയെല്ല്...

Read More >>
Top Stories

News Roundup

GCC News

Entertainment News