#Latest News #Nadapuram #RYJD P protest #Nadapuram Taluk Hospital
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരുന്ന് മാറി നൽകിയതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ആർ.വൈ.ജെ.ഡി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആർ.വൈ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനയുടെ മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജിഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, രഞ്ജിത്ത് വളയം, പി. ശ്രീജിത്ത്, ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
ആശുപത്രിയിലുണ്ടായ വീഴ്ചയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
Content Highlight: RYJD protests against negligence at Nadapuram Taluk Hospital
#Latest News #Nadapuram #RYJD P protest #Nadapuram Taluk Hospital












































