#Latest News #Vilangad Churamilla Road #People's Convention
വാണിമേൽ : നമ്മുടെ കാലത്തൊന്നും ഈ റോഡ് വരില്ല. മരിക്കുന്നത് മുനപ് എങ്കിലും ! റോഡിന് വേണ്ടി നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. വിലങ്ങാട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമിവാതുക്കലിൽ നടന്ന ജനകീയ വികസന സമിതി യോഗത്തിൽ നിന്നും ഉയർന്ന് വന്ന ചർച്ചകൾ.
പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് വിലങ്ങാട് നിന്ന് വയനാട്ടിലേക്ക് ഒരു പാതയ്ക്ക്... ഗോത്ര വിഭാഗങ്ങൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കാനന പാത വഴിയടഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പദ യാത്രകൾ, നിരവധി കൺവെൻഷനുകൾ, വിവിധ തെരഞ്ഞെടുപ്പുകളിൽ പ്രകടനപത്രിയിലെ ഒന്നാം നമ്പർ ആവശ്യമായി വിലങ്ങാട് - വയനാട് റോഡ് ഇടം നേടിയിട്ട് കാലം കുറെയായി.

ഒരിട വേളക്ക് ശേഷം വിലങ്ങാട് - വയനാട് ചുരമില്ലാ പാത എന്ന ആവശ്യം ശക്തമാകുന്നു. ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാണിമേൽ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ പത്തിന് ഭൂമി വാതുക്കൽ അങ്ങാടിയിൽ കൺവെൻഷൻ നടക്കും.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുപ്രവർത്തകരും ജനകീയ സമിതി പ്രവർത്തകരും കൺവെൻഷനിൽ സംസാരിക്കും. ജനകീയ വികസന സമിതിയുടെ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ വഹാബ് വി എം ( ചെയർമാൻ), കളത്തിൽ മുഹമ്മദ് ഇഖ്ബാൽ , അബ്ദുള്ള കെ പി (വൈസ് ചെയർമാൻമാർ ), കുഞ്ഞാലി പാലക്കൂൽ (ജനറൽ കൺവീനർ), എൻ സൂപ്പി, സഞ്ജയ് ബാവ എംപി ( ജോയിൻ കൺവീനർമാർ ) പി ടി മഹമൂദ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ജനകീയ കൺവെൻഷൻ ശേഷം പുതിയ കമ്മിറ്റി ഭാരവാഹികളെ തീരുമാനിക്കും.എൻ സൂപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കളത്തിൽ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും കുണ്ടിൽ ലത്തീഫ് നന്ദിയും പറഞ്ഞു.
" വാണിമേൽ പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ" കുഞ്ഞാലി പാലക്കൂൽ സംസാരിച്ചു. സുനിൽ കന്നുകുളം,സഞ്ജയ് ബാബ, ലത്തീഫ് കുണ്ടിൽ, അബ്ദുള്ള കെ പി, വി സുരേഷ് ബാബു , പി ടി മുഹമ്മദ് , എം കെ രിജിൻ എന്നിവർ സംസാരിച്ചു.
Content Highlight: People's convention on July 10th demanding the realization of the Vilangad Churamilla road














































