Jul 3, 2026 10:49 AM

#Latest News #Nadapuram #Anti-Malaria Screening #Awareness

നാദാപുരം: (nadapuram.truevisionnews.com) മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി അരീക്കരകുന്നിലെ ബിഎസ്എഫ് ക്യാമ്പിൽ ബോധവത്കരണ പരിപാടികളും ആരോഗ്യ പരിശോധനകളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിയിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ കെ. ദ്വര അധ്യക്ഷത വഹിച്ചു.

മലമ്പനിയെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് സുരേന്ദ്രൻ, വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.പി. റിയാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ ബിഎസ്എഫ് ക്യാമ്പ് ഫാർമസിസ്റ്റ് അഭയ് വർമ്മ സംസാരിച്ചു.

ക്യാമ്പിലെ 153 ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകൾ മലമ്പനി നിർണ്ണയത്തിനായി ആരോഗ്യ പ്രവർത്തകർ ശേഖരിച്ചു. വളയം കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് സൂപ്പർവൈസർ കെ.ടി.കെ. ഷീബ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ പി. ഹരി, ചെക്യാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.വി. പ്രസാദ്, എപ്പിഡെമോളജിസ്റ്റ് ലാവണ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Content Highlight: Anti-malaria screening at the Areekarakunnu BSF camp.

#Latest News #Nadapuram #Anti-Malaria Screening #Awareness

Next TV

Top Stories










News Roundup






Entertainment News