കോൺഗ്രസ് നേതാവ് പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം; തൂണേരി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു

കോൺഗ്രസ് നേതാവ് പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം; തൂണേരി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു
Jul 3, 2026 11:39 AM | By Krishnapriya S R
#Latest News #Thuneri #Death Anniversary #Congress Leader P. Sreenivasan

തൂണേരി: (nadapuram.truevisionnews.com) കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അന്തരിച്ച പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസന്റെ രാഷ്ട്രീയ ജീവിതത്തെയും പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും പ്രസംഗകർ അനുസ്മരിച്ചു.

ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, മോഹനൻ പാറക്കടവ്, പി.കെ. ദാമു, അഡ്വ. കെ.എം. രഘുനാഥ്, രവിഷ് വളയം, തുണ്ടിയിൽ മൂസ ഹാജി, പി. രാമചന്ദ്രൻ, സുമിത, പി.പി. സുരേഷ് കുമാർ, രജീഷ് വി.കെ, ഫസൽ മാട്ടാൻ, ജസീർ ടി.പി, സുധ എ.പി, സജീവൻ കുറ്റിയിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Content Highlight: Death anniversary of Congress leader P. Sreenivasan

#Latest News #Thuneri #Death Anniversary #Congress Leader P. Sreenivasan

Next TV

Related Stories
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക; കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് കെഎസ്കെടിയു മാർച്ച് നടത്തി

Jul 3, 2026 12:07 PM

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക; കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് കെഎസ്കെടിയു മാർച്ച് നടത്തി

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാനായി കെഎസ്കെടിയു മാർച്ച്...

Read More >>
നാദാപുരം കക്കംവള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കുകളില്ല

Jul 2, 2026 05:13 PM

നാദാപുരം കക്കംവള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കുകളില്ല

നാദാപുരം കക്കംവള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക്...

Read More >>
Top Stories

News Roundup