ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
adimage

ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു adimage adimage
2026-07-08T21:58:00 | By VIPIN P V
#Latest News #Blood Donation Camp #NSS #'Vigil' Anti-Drug Campaign #National College of Arts and Science #Puliyavu

പുളിയാവ്: (nadapuram.truevisionnews.com) നഷ മുക്ത് ഭാരത് അഭിയാൻ, ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പുളിയാവ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എം.വി.ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ നടന്ന ക്യാമ്പിൽ വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ആവേശപൂർവം പങ്കെടുത്തു.

“ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിനൊപ്പം സമൂഹത്തിന് ജീവൻ പകരുന്ന രക്തദാനത്തിന്റെ മഹത്ത്വവും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്.

ക്യാമ്പിൽ വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ ഉൾപ്പെടെ ആകെ 96 പേർ രക്തം ദാനം ചെയ്തു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും സേവന മനോഭാവവും ഉയർത്തിപ്പിടിച്ച ഈ സംരംഭം ശ്രദ്ധേയമായി.

വിജയകരമായ ക്യാമ്പ് നടത്തിപ്പിൽ എം.വി.ആർ ക്യാൻസർ സെന്ററിന്റെ പ്രത്യേക സർട്ടിഫിക്കറ്റും ഉപഹാരവും കോളേജ് പ്രിൻസിപ്പാൾ ഡോ.മധുസൂദനൻ ഏറ്റു വാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ്.പി.പി വളന്റിയേഴ്‌സ് അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.

Content Highlight: A blood donation camp was organized as part of the 'Vigil' anti-drug campaign led by the Puliyavu NSS unit.

#Latest News #Blood Donation Camp #NSS #'Vigil' Anti-Drug Campaign #National College of Arts and Science #Puliyavu

adimage

Next TV

adimage
Related Stories
വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ

Jul 8, 2026 10:18 PM

വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ

വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം, വീട് സന്ദർശിച്ച് യുഡിഎഫ്...

Read More >>
വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു

Jul 8, 2026 04:40 PM

വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്തിൽ സർവേയ്ക്കായി അപേക്ഷ...

Read More >>
adimageadimage
നാദാപുരത്ത് സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു

Jul 8, 2026 03:44 PM

നാദാപുരത്ത് സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു

സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ...

Read More >>
ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലും; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

Jul 8, 2026 01:24 PM

ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലും; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്വർണം തട്ടിയെടുത്തതായി പരാതി...

Read More >>
വായനാപക്ഷാചരണ സമാപനം; കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ വിപുലമായ പരിപാടികൾ

Jul 8, 2026 12:35 PM

വായനാപക്ഷാചരണ സമാപനം; കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ വിപുലമായ പരിപാടികൾ

കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിലെ വായനാപക്ഷാചരണ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage
News from Regional Network

adimage
Entertainment News

adimage
adimage