#Latest News #Abhivandyam 2026 #Tuberculosis Free Panchayath #Nihal C K #Nadapuram
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിന് ക്ഷയ രോഗ മുക്ത പഞ്ചായത്തിനുള്ള വെള്ളിമെഡൽ കരസ്ഥമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായി നാദാപുരത്തിന്റെ അഭിമാനമായ നിഹാൽ സി കെ യെയും നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
അഭിവന്ദ്യം 26 എന്ന പേരിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങ് കെ എം അഭിജിത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. നിഹാൽ സി കെ ക്കുള്ള ഉപഹാരവും ആരോഗ്യപ്രവർത്തകർക്കുള്ള അനുമോദന പത്രവും എം എൽ എ സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: കെ എം രഘുനാഥ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ,വി അബ്ദുൽ ജലീൽ,പി വി ജയലക്ഷ്മി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഖില മരിയാട് സുമയ്യ പാട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായിട്ടുള്ള വി വി മുഹമ്മദലി എംപി സൂപ്പി അഡ്വക്കേറ്റ് എ സജീവ്,കെ ടി കെ ചന്ദ്രൻ കരിമ്പിൽ ദിവാകരൻ,നിസാർ മാസ്റ്റർ, വി വി റിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ രഞ്ജിത്ത് പഞ്ചായത്ത് സെക്രട്ടറി എംപി രെജുലാൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Abhivandyam 2026' was organized
#Latest News #Abhivandyam 2026 #Tuberculosis Free Panchayath #Nihal C K #Nadapuram













































