#Nadapuram News #Perode School #Laurels 2026 #Educare Project #SSLC Winners
നാദാപുരം: (nadapuram.truevisionnews.com) പേരോട് എം.ഐ.ഐ.എം ഹയർ സെക്കന്ററി സ്കൂളിലെ തനതു വിദ്യാഭ്യാസ പോഷണ പരിപാടി 'ലോറൽസ് 2026 - എജുകെയർ' പദ്ധതിക്ക് തുടക്കമായി. തൂണേരി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററും സഫീറ മൂന്നാംകുനിയും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വിദ്യാർഥികളുടെ പഠന പുരോഗതി ഉറപ്പാക്കുകയും മികവ് ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'ലോറൽസ്' പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ 2026 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഹാരിസ് പണാറത്ത് എജുകെയർ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
സി. ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.എം. സമീർ, കെ. അബ്ദുൽ ജലീൽ, മുഹമ്മദ് പുറമേരി, മുഹമ്മദ് പി.കെ. എടച്ചേരി, ഹമീദ് എം.സി, റെയ്സ എടച്ചേരി, നാസർ വി.കെ, ബിജു മാസ്റ്റർ, ജയരാജൻ കെ.ടി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാഭ്യാസ മികവിനൊപ്പം സമൂഹത്തിന്റെ പിന്തുണയും പ്രധാനമാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Content Highlight: Laurels 2026 Educare Project Inaugurated at Perode MIIHSS Nadapuram
#Nadapuram News #Perode School #Laurels 2026 #Educare Project #SSLC Winners












































