#Latest News #Football Shootout #Pranavam Sports Academy #Youth Sports
വളയം:(nadapuram.truevisionnews.com) ‘മദ്യവും സിന്തറ്റിക് ഡ്രഗ്സുമൊന്നുമല്ല, കായികക്ഷമതയാണ് ലഹരി’ എന്ന ശക്തമായ സന്ദേശമുയർത്തി പ്രണവം അച്ചംവീട് - വളയത്തിന്റെ ഭാഗമായ പ്രണവം സ്പോർട്സ് അക്കാദമി ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ലോകമെങ്ങും ഫുട്ബോൾ ആവേശം അലതല്ലുന്ന പശ്ചാത്തലത്തിൽ, യുവാക്കൾക്കിടയിൽ കായികബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ സ്പോർട്സ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രണവം സ്റ്റേഡിയത്തിലാണ് ആവേശകരമായ ഷൂട്ട്ഔട്ട് മത്സരങ്ങൾ അരങ്ങേറുന്നത്. നാടിന്റെ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരും 9645191658, 9778551373 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Content Highlight: Pranavam Sports Academy Football Shootout Competition Today
#Latest News #Football Shootout #Pranavam Sports Academy #Youth Sports














































