പൂവ്വംവയലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നിരവധി പേർ ചികിത്സതേടി
adimage

പൂവ്വംവയലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നിരവധി പേർ ചികിത്സതേടി

പൂവ്വംവയലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നിരവധി പേർ ചികിത്സതേടി adimage adimage
2026-07-18T16:00:00 | By Krishnapriya S R
#Latest News #Poovamvayal #Ayurveda #Medical Camp #Sayoojyam

വളയം: (nadapuram.truevisionnews.com) സായൂജ്യം വയോജനസഭ പൂവ്വംവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത നിർവ്വഹിച്ചു. വയോജനങ്ങൾക്ക് പ്രായോഗികമായ ആരോഗ്യ പരിപാലനവും സൗജന്യ ചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുംഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വളയം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ആയുർവേദ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു സംസാരിച്ചു. വയോജനസഭ മേഖല ട്രഷറർ എം.കെ. അശോകൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ പി.കെ. ശങ്കരൻ, സി.എച്ച്. ശങ്കരൻ മാസ്റ്റർ, കെ.ടി. കുഞ്ഞിക്കണ്ണൻ, സി.എച്ച്. ഭാസ്കരൻ, സി.കെ. സതീശൻ തുടങ്ങിയ പ്രാദേശിക നേതാക്കളും പ്രമുഖരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രദേശവാസികളായ അറുപതോളം ആളുകൾ ക്യാമ്പിലെത്തി വിദഗ്ദ്ധ ചികിത്സയും മരുന്നുകളും കൈപ്പറ്റി. എം.കെ. ലക്ഷ്മണൻ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

Content Highlight: Free Ayurvedic Medical Camp Poovamvayal Sayoojyam Vayojanasabha

#Latest News #Poovamvayal #Ayurveda #Medical Camp #Sayoojyam

adimage

Next TV

adimage
Related Stories
പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ

Jul 18, 2026 04:35 PM

പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ

അച്ചംവീട് പ്രണവം സ്പോർട്സ് അക്കാദമിയുടെ മൺസൂൺ ക്യാമ്പ് സീസൺ 3 നാളെ ആരംഭിക്കും. ജൂലായ് 19 ന് പ്രണവം നഗറിൽ...

Read More >>
വൈദ്യുതി പ്രതിസന്ധി: കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

Jul 18, 2026 03:41 PM

വൈദ്യുതി പ്രതിസന്ധി: കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

വൈദ്യുതി വിതരണത്തിലെ പരാജയത്തിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അടിയന്തര...

Read More >>
നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് കല്ലാച്ചിയിൽ പരിശീലനം നൽകി

Jul 18, 2026 03:35 PM

നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് കല്ലാച്ചിയിൽ പരിശീലനം നൽകി

നാദാപുരം ഉപജില്ലയിലെ 79 സ്കൂളുകളിലെ 86 പാചക തൊഴിലാളികൾക്ക് കല്ലാച്ചി എംഎൽപി സ്കൂളിൽ ഏകദിന പരിശീലനം. ഭക്ഷ്യസുരക്ഷയും ശുചിത്വവും ക്ലാസുകളിൽ ചർച്ച...

Read More >>
adimageadimage
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

Jul 18, 2026 03:18 PM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ പുതിയ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ...

Read More >>
ഭാഗ്യം കൊണ്ടാണ് മകളെ തിരിച്ചുകിട്ടിയത്: ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

Jul 18, 2026 02:30 PM

ഭാഗ്യം കൊണ്ടാണ് മകളെ തിരിച്ചുകിട്ടിയത്: ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്. സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു. താനക്കോട്ടൂരിലേക്ക് കുട്ടികളെ...

Read More >>
കൊച്ചുമകളുമായി ആശുപത്രിയിലേക്ക് പോകും വഴി കാറിൽ ടിപ്പറിടിച്ച് അപകടം: തൂണേരി സ്വദേശിനി മരിച്ചു

Jul 18, 2026 01:42 PM

കൊച്ചുമകളുമായി ആശുപത്രിയിലേക്ക് പോകും വഴി കാറിൽ ടിപ്പറിടിച്ച് അപകടം: തൂണേരി സ്വദേശിനി മരിച്ചു

മൊയ്തുപാലത്ത് ടിപ്പർ ലോറി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിനി അനിത മരിച്ചു. കൊച്ചുമകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെയാണ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage