പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു
adimage

പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു

പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു adimage adimage
2026-07-18T23:05:00 | By Athira V
#Parakkadavu #Tribal Welfare #Recreation Center #Elampayil #Kerala Panchayat

പാറക്കടവ് : ഗോത്രവർഗ്ഗ ജനവിഭാഗത്തിന്റെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി വാർഡ് 4 ലെ എളമ്പയിൽ പുതുതായി നിർമ്മിച്ച 'ട്രൈബൽ റിക്രിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

എളമ്പയിൽ ലക്ഷ്മി എന്നവർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ് റിക്രിയേഷൻ സെന്റർ നിർമിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ കലാ-കായിക വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും, കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥിരം വേദിയായാണ് ഈ റിക്രിയേഷൻ സെന്റർ സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ,വാർഡ് മെമ്പർ കെ പി കുമാരൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ആഷിഖ് കെ, ഊര് മൂപ്പൻ മാക്കൂൽ കേളപ്പൻ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാണു കോളിയോടൻ നന്ദി പറഞ്ഞു.

Content Highlight: Tribal Recreation Center Inaugurated In Elampayil Parakkadavu By Panchayat President

#Parakkadavu #Tribal Welfare #Recreation Center #Elampayil #Kerala Panchayat

adimage

Next TV

adimage
Related Stories
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി

Jul 18, 2026 10:26 PM

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി

കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികാചരണം നടത്തി. പി.കെ ദാമു മാസ്റ്റർ ഉദ്ഘാടനം...

Read More >>
ജൂനിയർ ഐഎഎസ് ബാച്ച്-2 പ്രവേശന പരീക്ഷ നാളെ; നാദാപുരം എം.ഇ.ടി  കോളേജിൽ രാവിലെ 10ന്

Jul 18, 2026 06:11 PM

ജൂനിയർ ഐഎഎസ് ബാച്ച്-2 പ്രവേശന പരീക്ഷ നാളെ; നാദാപുരം എം.ഇ.ടി കോളേജിൽ രാവിലെ 10ന്

TIME നാദാപുരവും MET കോളേജും സംയുക്തമായി നടത്തുന്ന ജൂനിയർ IAS ബാച്ച്-2 പ്രവേശന പരീക്ഷ നാളെ രാവിലെ 10ന്. 7, 8 ക്ലാസ് വിദ്യാർത്ഥികൾക്ക് അവസരം. ഓൺലൈൻ, സ്പോട്ട്...

Read More >>
നാടെങ്ങും ഉമ്മൻ ചാണ്ടി അനുസ്മരണം; നാദാപുരത്തെ വിവിധയിടങ്ങളിൽ  കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2026 05:22 PM

നാടെങ്ങും ഉമ്മൻ ചാണ്ടി അനുസ്മരണം; നാദാപുരത്തെ വിവിധയിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ നാദാപുരം മണ്ഡലത്തിൽ അനുസ്മരണ യോഗങ്ങൾ, ശുചീകരണം, നേത്രപരിശോധനാ ക്യാമ്പ് എന്നിവ...

Read More >>
adimageadimage
പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ

Jul 18, 2026 04:35 PM

പ്രണവം സ്പോർട്സ് അക്കാദമി മൺസൂൺ നീന്തൽ ക്യാമ്പ് നാളെ മുതൽ

അച്ചംവീട് പ്രണവം സ്പോർട്സ് അക്കാദമിയുടെ മൺസൂൺ ക്യാമ്പ് സീസൺ 3 നാളെ ആരംഭിക്കും. ജൂലായ് 19 ന് പ്രണവം നഗറിൽ...

Read More >>
പൂവ്വംവയലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നിരവധി പേർ ചികിത്സതേടി

Jul 18, 2026 04:00 PM

പൂവ്വംവയലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നിരവധി പേർ ചികിത്സതേടി

പൂവ്വംവയലിൽ സായൂജ്യം വയോജനസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്. അറുപതോളം പേർ പങ്കെടുത്ത് പരിശോധനയും മരുന്നുകളും...

Read More >>
വൈദ്യുതി പ്രതിസന്ധി: കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

Jul 18, 2026 03:41 PM

വൈദ്യുതി പ്രതിസന്ധി: കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

വൈദ്യുതി വിതരണത്തിലെ പരാജയത്തിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കല്ലാച്ചി കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അടിയന്തര...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage