#VS Achuthanandan #Nadapuram #CPI(M) #Kerala Politics #Death Anniversary
നാദാപുരം:(nadapuram.truevisionnews.com) സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരം ഏരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ചരമവാർഷിക ദിനത്തിൽ പ്രഭാതഭേരി, ബ്രാഞ്ചുകളിൽ പതാക ഉയർത്തൽ, പ്രകടനം, പുഷ്പാർച്ചന എന്നിവയാണ് സംഘടിപ്പിച്ചത്.
കല്ലാച്ചിയിലെ നാദാപുരം ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഐ എം നേതാവ് എ. മോഹൻദാസ് പതാക ഉയർത്തി.ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരിയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞികൃഷ്ണൻ, സി.എച്ച് മോഹനൻ, കെ.കെ ദിനേശൻ പുറമേരി, ടി. അനിൽകുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
വി.എസിന്റെ ജനപക്ഷ രാഷ്ട്രീയവും സാധാരണക്കാർക്കൊപ്പം നിന്ന ജീവിതവും യുവതലമുറയ്ക്ക് മാതൃകയാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ടി.വി ഗോപാലൻ സ്വാഗതം പറഞ്ഞു.നാദാപുരം ഏരിയയിലെ വിവിധ ബ്രാഞ്ചുകളിലും പാർട്ടി പ്രവർത്തകർ ഒത്തുചേർന്ന് വി.എസിന്റെ ഓർമകൾ പുതുക്കി.
Content Highlight: VS Achuthanandan First Death Anniversary Observed in Nadapuram by CPI(M)
#VS Achuthanandan #Nadapuram #CPI(M) #Kerala Politics #Death Anniversary













































