'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം
adimage

'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം adimage adimage
2026-07-21T20:38:00 | By VIPIN P V
#Congress Protest #Rahul Gandhi #Nadapuram #Kallachi #Student Protest #Delhi Police #Central Education Minister

നാദാപുരം: (nadapuram.truevisionnews.com) കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്.

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രകടനത്തെ അഭിസംബോധന ചെയ്ത് നേതാക്കൾ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ്, അഖില മര്യാട്ട്, കെ.ടി.കെ അശോകൻ, വാസു എരഞ്ഞിക്കൽ, കോടിയേണ്ടി മൊയ്തു, പ്രേമദാസ് കെ, എ.പി ജയേഷ്, മുരളി എ.വി, അനീഷ് കെ.സി, വിജേഷ് എം.കെ, അർജുൻ പെരുവങ്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

Content Highlight: Congress Protest in Kallachi Over Arrest of Rahul Gandhi in Delhi Student March

#Congress Protest #Rahul Gandhi #Nadapuram #Kallachi #Student Protest #Delhi Police #Central Education Minister

adimage

Next TV

adimage
Related Stories
നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ

Jul 21, 2026 08:28 PM

നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശി നിഗമിനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. നാളെ രാവിലെ 87 മണിക്ക് പൊതു...

Read More >>
സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ

Jul 21, 2026 08:08 PM

സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ

നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ നിർധനർക്ക് സൗജന്യ സർജറി പദ്ധതി പ്രഖ്യാപിച്ചു. ഓർത്തോ, ഇഎൻടി, ജനറൽ സർജറി വിഭാഗങ്ങളിൽ വർഷം 36 സർജറികൾ സൗജന്യം. 10...

Read More >>
കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച

Jul 21, 2026 07:07 PM

കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച

നീണ്ടുപോയ കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ സർവ്വകക്ഷി യോഗം തീരുമാനം. ജൂലൈ 29ന് എംഎൽഎ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ...

Read More >>
adimageadimage
നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്

Jul 21, 2026 07:00 PM

നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്

പാറക്കടവിൽ കുളത്തിൽ മുങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി ബിലാലിനെ സമയോചിതമായി സിപിആർ ചെയ്ത് രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാദാപുരം...

Read More >>
ജനപക്ഷ നേതാവിന്റെ ഓർമ; വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു

Jul 21, 2026 06:53 PM

ജനപക്ഷ നേതാവിന്റെ ഓർമ; വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു

സിപിഐ എം നേതാവ് വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരം ഏരിയയിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, പ്രകടനം, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു....

Read More >>
ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

Jul 21, 2026 03:37 PM

ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

എടച്ചേരി നോർത്തിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17-ന് പാണക്കാട് റഷീദലി തങ്ങൾ...

Read More >>
adimage
Top Stories

adimage adimage
GCC News

adimage adimage adimage
adimage