നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ
adimage

നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ

നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ adimage adimage
2026-07-21T20:28:00 | By VIPIN P V
#Nadapuram #Vilangad River #Missing Person #UP Worker #Fire Force #KM Abhijith

നാദാപുരം : (nadapuram.truevisionnews.com) നിഗം മൂന്നാം ദിവസവും കാണാമറയത്ത്. വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരനായുള്ള തിരച്ചിൽ മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല.

സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കാനാണ് തീരുമാനം. നാദാപുരം എംഎൽഎ കെ എം അഭിജിത്തിന്റെയും വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂറിന്റെയും നിർദേശപ്രകാരം നാളെ രാവിലെ 8 മണി മുതൽ പൊതു തെരച്ചിൽ നടത്തും.

യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകളുടെ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ,വ്യാപാരികൾ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തുറകളിൽ പ്പെട്ടവരും പുഴയിൽ തെരച്ചിൽ നടത്താൻ തയ്യാറാകണമെന്നും നാളെ നടക്കുന്ന ജനകീയ റസ്‌ക്യൂ യജ്ഞത്തിന് രാവിലെ 8 മണിക്ക് വിലങ്ങാട് പെട്രോൾ പമ്പിന് സമീപം എത്തിച്ചേരണമെന്നും  നേതൃത്വം അഭ്യർത്ഥിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെടുന്നത്.

ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ, വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തി.

പുഴയുടെ തുടക്കഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.

സ്ഥലത്തെത്തിയ വടകര തഹസിൽദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലും കെ.എം. അഭിജിത്ത് എം.എൽ.എയുടെ സാന്നിധ്യത്തിലും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Content Highlight: Vilanganad River Youth Missing: Search Intensified, Public Search Tomorrow

#Nadapuram #Vilangad River #Missing Person #UP Worker #Fire Force #KM Abhijith

adimage

Next TV

adimage
Related Stories
'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

Jul 21, 2026 08:38 PM

'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കും രാഹുൽ ഗാന്ധിക്കും പിന്തുണയുമായി കോൺഗ്രസ് നാദാപുരം...

Read More >>
സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ

Jul 21, 2026 08:08 PM

സാമ്പത്തിക ബുദ്ധിമുട്ട് ഇനി തടസ്സമല്ല: സൗജന്യ സർജറി പദ്ധതിയുമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ

നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ നിർധനർക്ക് സൗജന്യ സർജറി പദ്ധതി പ്രഖ്യാപിച്ചു. ഓർത്തോ, ഇഎൻടി, ജനറൽ സർജറി വിഭാഗങ്ങളിൽ വർഷം 36 സർജറികൾ സൗജന്യം. 10...

Read More >>
കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച

Jul 21, 2026 07:07 PM

കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും: ജൂലൈ 29ന് വ്യാപാരികളുമായി എംഎൽഎയുടെ നേരിട്ടുള്ള കൂടിക്കാഴ്ച

നീണ്ടുപോയ കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ സർവ്വകക്ഷി യോഗം തീരുമാനം. ജൂലൈ 29ന് എംഎൽഎ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ...

Read More >>
adimageadimage
നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്

Jul 21, 2026 07:00 PM

നാലാംക്ലാസുകാരന് പുതുജീവൻ; രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നടിൻ്റെ ആദരവ്

പാറക്കടവിൽ കുളത്തിൽ മുങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി ബിലാലിനെ സമയോചിതമായി സിപിആർ ചെയ്ത് രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാദാപുരം...

Read More >>
ജനപക്ഷ നേതാവിന്റെ ഓർമ; വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു

Jul 21, 2026 06:53 PM

ജനപക്ഷ നേതാവിന്റെ ഓർമ; വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു

സിപിഐ എം നേതാവ് വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം നാദാപുരം ഏരിയയിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, പ്രകടനം, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു....

Read More >>
ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

Jul 21, 2026 03:37 PM

ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

എടച്ചേരി നോർത്തിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17-ന് പാണക്കാട് റഷീദലി തങ്ങൾ...

Read More >>
adimage
Top Stories

adimage adimage
GCC News

adimage adimage adimage
adimage