പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു
adimage

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു adimage adimage
2026-07-24T11:35:00 | By Krishnapriya S R
#Latest News #Edacheri #KSEB #Power Outage #Kerala

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഏഴാം വാർഡിലെ കണ്ട്യന്റെവിട താഴെ ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ പരിധിയിലുള്ള വലിയ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി സമയോചിതമായി പരിഹരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കടുത്ത കാറ്റിൽ മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീഴുകയും പോസ്റ്റ് പൂർണ്ണമായി പൊട്ടി തകരുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വ്യാഴ്ച ഉച്ചവരെ വൈദ്യുതി വിതരണം മുടങ്ങി. വീടുകളിലും കടകളിലും ദൈനംദിന ജോലികൾ തടസ്സപ്പെട്ടതോടെ നാട്ടുകാർ കെ.എസ്.ഇ.ബി സെക്ഷനിൽ വിവരമറിയിച്ചു.

വിവരം ലഭിച്ചയുടൻ കെ.എസ്.ഇ.ബി തൊഴിലാളികൾ സ്ഥലത്തെത്തി. തകർന്ന പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈനുകൾ കണക്ട് ചെയ്തു. ഉച്ചയോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചു.

അതേസമയം എടച്ചേരി ആലിശ്ശേരിയിലെ കനോത്ത് മുക്കിലെ ട്രാൻസ്ഫോമറിനും വൈദ്യുതി കമ്പികൾക്കും മുകളിലേക്ക് കാടും വള്ളിപ്പടർപ്പും പടർന്നുപിടിച്ചത് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഇത് ഷോർട്ട് സർക്യൂട്ടിനും അപകടത്തിനും കാരണമാകുമെന്ന പരാതി ലഭിച്ചതോടെ ഇലക്ട്രിസിറ്റി സെക്ഷൻ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി കാടുകൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കി. വേഗത്തിലുള്ള നടപടിക്ക് നാട്ടുകാർ അധികൃതർക്ക് പ്രശംസയും നൽകി.

Content Highlight: Tree Falls Damages Electric Post In Edacheri KSEB Restores Power

#Latest News #Edacheri #KSEB #Power Outage #Kerala

adimage

Next TV

adimage
Related Stories
തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

Jul 24, 2026 12:02 PM

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.ഡി.എസ് കീഴിൽ ദിവസവേതന ഫാർമസിസ്റ്റ് പാനലിലേക്ക് ജൂലൈ 31ന് അഭിമുഖം. ഫാർമസി കൗൺസിൽ...

Read More >>
ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

Jul 24, 2026 11:10 AM

ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

വാണിമേൽ ക്രസന്റ് എച്ച്എസ്എസ് സ്കൂളിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കിടെ പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ എസ്.പി.സി യൂണിറ്റും സർക്കാർ അനുവദിച്ചു....

Read More >>
തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:26 AM

തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം പോലീസ്...

Read More >>
adimageadimage
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage