നാദാപുരം : (nadapuramnews.com) നേരിന്റെ വിലയിൽ അരലക്ഷം തോറ്റു പോയി. യുവാവിന്റെ സത്യ സന്ധതയിൽ വ്യാപാരി നേതാവിന് തിരികെ കിട്ടിയത് നഷ്ടപ്പെട്ട അരലക്ഷം രൂപ . ഇന്നലെ കല്ലാച്ചിയിൽ വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ 50,000 രൂപയാണ് നഷ്ടപ്പെട്ടത്.

യാത്രക്കിടെ അത് റോഡിൽ നിന്ന് കണ്ട് കിട്ടിയ കുറുവന്തേരി സ്വദേശി അമ്മൻ പാറയിൽ നിജിൽ നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഫായിസ് അലിയെ ഏൽപ്പിക്കുകയായിരുന്നു. നിജിലിന്റെ സത്യ സന്ധതയെ പൊലീസ് അഭിനന്ദിച്ചു. വിവരം അറിഞ്ഞെത്തി ഫായിസ്അലിയിൽ നിന്ന് മറ്റ് പോലീസ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ തുക ഏറ്റുവാങ്ങി.
#truthfullprice #merchant #leader #recovered #halflakhrupees #lost #youngman's #truthfulness