നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ വീട്ടിലെത്തി ആദരിച്ചു.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹാനിയ ഫാത്തിമ, ഹനീൻ ത്വയ്യിബ്, അനോൻ മനോജ്, മുഹമ്മദ് ഫായിസ്.കെ, ഷെഫ്മ ഷെറിൻ സി എന്നീ വിദ്യാർത്ഥികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്. ഇബ്രാഹിം.പി, ജമാൽ മാസ്റ്റർ.കെ, വി.അമ്മത് ഹാജി, സി.എച്ച് രാജൻ , മുഹമ്മദ്.കെ.ടി.കെ, ജമാൽ.ടി., മുഹമ്മദ് പുളിക്കൽ എന്നിവർ സമ്പന്ധിച്ചു.
Honors to SSLC exam winners narikkatteri nadapuram