നാദാപുരം: (nadapuram.truevisionnews.com) 'മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം' എന്ന പ്രമേയത്തിൽ കഴിഞ്ഞ നാലു ദിവസമായി നടന്നുവരുന്ന കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന റിയാലിറ്റിഷോ ആസ്വാദ്യകരമായി. ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നായി എത്തിയ മത്സരാർത്ഥികൾ സിംഗിൾ ഗ്രൂപ്പ് വിഭാഗങ്ങളിൽ മനോഹരമായ മാപ്പിളപ്പാട്ടുകൾ ആലപിച്ചപ്പോൾ തിങ്ങി നിറഞ്ഞ സദസ്സിൽ ഇശലിന്റെ കുളിർമഴ പെയ്യുകയായിരുന്നു.

മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇശൽ കൂട്ടം ജില്ലാ ചെയർമാൻ മുഷ്താക്ക് തീക്കുനി അധ്യക്ഷനായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി മുഖ്യാതിഥിയായി. അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, സെക്രട്ടറി അഷ്റഫ് കൊടുവള്ളി, സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, കണ്ണൂർ ജില്ലാ സെക്രട്ടറി സാമുവൽ പ്രേംകുമാർ, സി കെ കുഞ്ഞമ്മദ് മാസ്റ്റർ, സി വി അഷ്റഫ്, പി കെ നസീമ ടീച്ചർ, മണ്ടോടി ബഷീർ മാസ്റ്റർ, സി കെ അഷ്റഫ്, ലത്തീഫ് മനത്താനത്ത്, മേനിക്കണ്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ സംസാരിച്ചു. മത്സരത്തിൽ ഫറോക്ക് ചാപ്റ്റർ ജേതാക്കളായി. നാദാപുരം ചാപ്റ്റർ രണ്ടാം സ്ഥാനവും വടകര ചാപ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Mappilakala Academy District Conference Farooq Chapter winners reality show