എടച്ചേരി : രാഷ്ട്രീയ ജനതാദൾ തുരുത്തി വാർഡ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിച്ച സോഷ്യലിസ്റ്റ് ആചാര്യൻ ജയ പ്രകാശ് നാരായണൻ്റെ നാമധേയത്തിലുള്ള ജെ.പി ഭവൻ്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30 ന് നടക്കും.ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും.

ജെ.പിയുടെ ഫോട്ടോ അനാച്ഛാദനം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ നിർവ്വഹിക്കും. പാർട്ടി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ, കെ.കെ. കൃഷ്ണൻ, പി.എം നാണു തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
JP Bhavan RJD Thuruthi office inauguration tomorrow