#Congratulatory | അനുമോദന സദസ്സ് ; ഉപജില്ല മേളകളിൽ വിജയം ചുഴലി ഗവ.എൽ.പി.സ്കൂളിന് നാടിന്റെ അനുമോദനം

#Congratulatory |  അനുമോദന സദസ്സ് ; ഉപജില്ല മേളകളിൽ വിജയം ചുഴലി ഗവ.എൽ.പി.സ്കൂളിന് നാടിന്റെ അനുമോദനം
Dec 2, 2023 07:20 PM | By Kavya N

നാദാപുരം : (nadapuramnews.com)  ഉപജില്ല മേളകളിൽ തിളക്കമാർന്ന വിജയം നേടിയ ചുഴലി ഗവ.എൽ.പി.സ്കൂളിന് നാടിന്റെ അനുമോദനം. ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും നേടിയ വിദ്യാർത്ഥികൾക്കും

വളയം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും നാദാപുരം സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ് റണ്ണറപ്പും നേടിയ ചുഴലി ഗവ എൽ പി സ്കൂളിലെ പ്രതിഭകൾക്ക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് ഘോഷയാത്രയോടുകൂടി ആരംഭിച്ച അനുമോദന പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.കെ.അശോകൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

എച്.എം.അനിത ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.കെ.വിജേഷ്,മുൻ പ്രധാന അധ്യാപകൻ പ്രഭാകരൻ മാസ്റ്റർ,കെ.കെ.കുമാരൻ,കെ.കെ.സുനീഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ്‌ പി.പി ഷൈജു സ്വാഗതവും കെ.ബീനടീച്ചർ നന്ദിയും പറഞ്ഞു.

മേളകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള മെഡലുകളും മൊമെന്റൊയും സർട്ടിഫിക്കറ്റുകളും പഞ്ചായത്ത്‌ പ്രസിഡന്റ്‌കെ.പി. പ്രദീഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ അശോകൻ മാസ്റ്റർ,കെ.കെ വിജേഷ് തുടങ്ങിയ വിശിഷ്ഠാതിഥികളും ചേർന്ന് കൈമാറി.തുടർന്ന് വിദ്യാർത്ഥികൾക്കും ചുഴലി ടൗണിലും പായസവിതരണവും നടത്തി.

#Congratulatory #audience #Congratulation #nation #Govt. L. P. School's #success #sub-district fairs

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories










Entertainment News