വളയം: (https://nadapuram.truevisionnews.com/) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതരെ ചേർത്ത് നിർത്തി കേരള സർക്കാർ മാതൃക കാട്ടി.
ദുരന്ത മുഖത്ത് അന്ന് വന്ന് വാരി പുണർന്ന നൈസമോൾക്ക് പോലും വീട് വെക്കാൻ നരേന്ദ്രമോദിയുടെ കേന്ദ്ര സർക്കാർ ചില്ലികാശ് നൽകിയില്ലെന്നും പ്രളയകാലഞ്ഞ് രക്ഷാപ്രവർത്തനത്തിന് എത്തിയ സൈനികരുടെ വഴിക്കാശും റേഷനരിയുടെ വിലയും ഉളുപ്പില്ലാതെ ചോദിച്ച് വാങ്ങിച്ച കേന്ദ്ര സർക്കാറിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു.
വളയത്ത് ആലക്കൽ കുഞ്ഞികണ്ണൻ രക്തസാക്ഷി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എ കെ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി മോഹനൻ , കെ.കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ജില്ല കമ്മറ്റി അംഗം എ എം റഷീദ്, കെ.പി പ്രദീഷ് ,കെ.കെ. ദിനേശൻ, ടി അനിൽകുമാർ, എം ദിവാകരൻ, എൻ പി കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ സ്വാഗതം പറഞ്ഞു. വളയത്ത് ബഹുജന പ്രകടനവും രാവിലെ ആലക്കലിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
Narendra Modi did not even give a penny to build a house for Nizam - MVJayarajan
































