അന്വേഷണം തുടങ്ങി; വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു

അന്വേഷണം തുടങ്ങി; വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു
Mar 1, 2026 07:09 AM | By Roshni Kunhikrishnan

വളയം:(https://nadapuram.truevisionnews.com/)ചേലത്തോട്ടിൽ രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു. അർദ്ധരാത്രി വീടിന് മുന്നിൽ സ്ഥിരമായി ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് മർദ്ദനം.

ചേലത്തോട്ടിലെ ഉഴിഞ്ഞേരിപ്പൊയിൽ ചന്ദ്രി, മകൻ സൗകിൽ,സുഹൃത്ത് മാരാം വീട്ടിൽ രഞ്ജിത്ത് എന്നിവരെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്.പരിക്കേറ്റവർ നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി.

ആർ എസ് എസ് ക്രിമിനൽ കുഞ്ഞിപ്പറമ്പത്ത് സുരേന്ദ്രൻ എന്ന മുട്ട സുര,പനമ്പറ്റസുധി, കുന്നിയുള്ള പറമ്പത്ത് അരുൺ, കുഞ്ഞിപ്പറമ്പത്ത് യദു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അർദ്ധരാത്രി വീട്ടിൽ കയറി അക്രമിച്ചത്.

അക്രമത്തിൽ പരിക്ക് പറ്റിയവരെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി .പ്രദീഷ്, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്.പ്രീത, സി.പി.എം.ലോക്കൽ സെക്രട്ടറി എ.കെ.രവീന്ദ്രൻ, ജനപ്രതിനിധികളായ കെ.വിനോദൻ, എം.നികേഷ് എന്നിവർ സന്ദർശിച്ചു.അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം.കല്ലുനിര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വളയം പോലീസിൽ പരാതി നൽകി.

A mother and son who were sick in the village were beaten up by a mob who entered their home.

Next TV

Related Stories
മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

Mar 1, 2026 07:34 AM

മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന്...

Read More >>
എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി

Mar 1, 2026 07:21 AM

എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി

എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി...

Read More >>
Top Stories