നാദാപുരം : (nadapuram.truevisionnews.com) എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഐഎം പ്രവർത്തകനാണ് ഭീഷണി മുഴക്കിയത്.

എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഐഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഐഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നാദാപുരത്തെ സിപിഐഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്…
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ മറുപടി പറയുന്നത് എസ്എഫ്ഐ ആയിരിക്കില്ല.
#You #should #not #come #SFI #take #classes #CPIM #worker's #threat #Binoy Vishwam