എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിൽ പ്രതിഭാസംഗമവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംഘടിപ്പിച്ച് എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു.
എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ ഷിബിൻ അധ്യക്ഷത വഹിച്ചു.കവി രാധാകൃഷ്ണൻ എടച്ചേരി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ എൽ.എസ്.എസ് ,യു.എസ്.എസ് വിജയികൾ,എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ ക്വിസ് മത്സരം ,വായനാമത്സരം വിജയികൾ എന്നിവരെ അനുമോദിച്ചു.കെ.നാണു,പി .സത്യൻ, നിധിൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.
Basheer memorial organized in Edachery