നാദാപുരം : (nadapuram.truevisionnews.com) കടയ്ക്ക് നേരെ ബോംബ് ഏറ് നടന്ന നാദാപുരം വളയത്ത് ഒളിപ്പിച്ചു വെച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി വ്യാപകമായ പൊലീസ് റെയ്ഡ്. വളയം നിരവുമ്മൽ പ്രദേശത്താണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം റെയ്ഡ് നടത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിൽ ഉച്ചവരെ തുടർന്നു . ബോംബ് സ്ക്വാഡ് അംഗങ്ങളും ഡോഗ് സ്ക്വോഡും ചേർന്നാണ് വ്യാപകമായ തിരച്ചിൽ നടത്തിയത്.



ഇന്നലെ രാവിലെയാണ് കടയ്ക്ക് മുന്നിൽ ബോംബ് കണ്ടെത്തിയത്.നിരവുമ്മൽ സ്വദേശി നടുക്കണ്ടി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.
കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം. ബോംബ് വീണ സ്ഥലത്ത് ഒരു റബ്ബർ ഷീറ്റ് ഉണ്ടായിരുന്നു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം ഭീതി പരത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.
Police raid Valayam for weapons