നാദാപുരം:(nadapuram.truevisionnews.com) പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനോടൊപ്പം ജീവിത പരീക്ഷണങ്ങളിലും ഉന്നത വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പറഞ്ഞു.

പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് ജേർണലിസം ബാച്ചിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ വിഷയത്തിലും എ - പ്ലസ് നേടിയ മിൻഹ നസ്നീൻ, എ.സി.കെ.ഹൈറ, ഉന്നത വിജയം നേടിയ ലിയാ ഫാത്തിമ, കെ. സന ഫാത്തിമ, കെ. അബ്ദുസമദ്, ഖദീജ അബ്ദുസലാം, റഷ ഫാത്തിമ എന്നിവർക്കുള്ള ഉപഹാരവും ഷീജ ശശി സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി.
ഇസ്മായിൽ വാണിമേൽ ജേതാക്കളെ പരിചയപ്പെടുത്തി. പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, സ്റ്റാഫ് സിക്രട്ടറി ജാഫർ വാണിമേൽ, ഒ.സഫിയ, എം.സൗദ, ടി.പി.സുമയ്യത്ത്, എം.വി.റഷീദ്, എം.എം.മുഹമ്മദ്, ഒ.നിസാർ, എ.ടി.അബ്ദുൽ റഹൂഫ് എന്നിവർ സംസാരിച്ചു.
#Achieve #high #success #life #values #SheejaSasi