#arrest | നാദാപുരം സ്വദേശികളില്‍നിന്നും പണം തട്ടിയ കേസ്; നാലാമനും റിമാന്റില്‍

#arrest | നാദാപുരം സ്വദേശികളില്‍നിന്നും പണം തട്ടിയ കേസ്;  നാലാമനും റിമാന്റില്‍
Jul 25, 2024 08:14 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നിധി നല്‍കാമെന്ന പറഞ്ഞ് വിളിച്ചുവരുത്തി കോഴിക്കോട് സ്വദേശികളില്‍നിന്നും പണം തട്ടിയ കേസില്‍ നാലാമനും റിമാന്റില്‍. അസം സ്വദേശി അബ്ദുള്‍ കലാമാണ് അറസ്റ്റിലായത്.

തട്ടിപ്പ് നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തില്‍വച്ച് ട്രെയിനിടിച്ച് അബ്ദുള്‍ കലാമിന് പരിക്കേറ്റിരുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചാലക്കുടി പൊലീസ് പെരുമ്പാവൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് സിറാജുല്‍ ഇസ്ലാം, ഗുല്‍ജാര്‍ ഹുസൈന്‍, മുഹമ്മദ് മുസമില്‍ ഹഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.

പണം തട്ടിപ്പറിച്ച് റെയില്‍ പാളത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടിയില്‍ നാല് പേരും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ വണ്ടിയിടിച്ച് അബ്ദുല്‍ കലാമിന് പരിക്കേറ്റു.

നാല് പേര്‍ പുഴയില്‍ ചാടിയെന്നും ഒരാളെ തട്ടിയതായും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാണെന്നായിരുന്നു ആദ്യം കരുതിയത്. ഇവര്‍ക്കായി സ്‌കൂബാ സംഘം പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാലത്തില്‍നിന്ന് ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ കയറി പോയതായി പൊലീസിന് പിന്നീട് വിവരം ലഭിച്ചിരുന്നു. പരിക്കേറ്റ് ട്രാക്കിനരികില്‍ കിടന്ന അബ്ദുല്‍ കലാമിനെ മൂന്ന് പേരും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

നാദാപുരത്തു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായിരുന്നു ഒന്നാം പ്രതി സിറാജുല്‍ ഇസ്ലാം. തൃശൂരിലുള്ള തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്നും ഇവരെ സിറാജുല്‍ ഇസ്ലാം വിശ്വസിപ്പിച്ചു.

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി.

മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി.

പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് രാജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.

#Case #extorting #money #natives #Nadapuram #fourth #remand

Next TV

Related Stories
#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

Sep 7, 2024 10:41 PM

#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

സമ്മേളനം ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ, ഉദ്ഘാടനം ചെയ്തു...

Read More >>
#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

Sep 7, 2024 08:34 PM

#DYSP | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം...

Read More >>
#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

Sep 7, 2024 07:42 PM

#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

സി .പി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പൈക്കാട്ട് അശോകൻ പതാക...

Read More >>
#farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

Sep 7, 2024 07:18 PM

#farewell | സ്തുത്യർഹ സേവനം; ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

ഉപരിപഠനത്തിനായി പോകുന്ന ഫാർമസിസ്റ്റ് കാവ്യാ കൃഷ്ണനും യാത്രയയപ്പ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 7, 2024 06:11 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 7, 2024 06:05 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories