#Vanimel | വാണിമേൽ ഇനി സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്ത്

#Vanimel | വാണിമേൽ ഇനി സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്ത്
Nov 4, 2024 08:33 PM | By Jain Rosviya

വാണിമൽ: (nadapuram.truevisionnews.com)വാണിമേൽ ഗ്രാമ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.കെ സുരയ്യ ടീച്ചർ പ്രഖ്യാപനം നടത്തി.

വൈസ് പ്രസിഡണ്ട് സെൽമ രാജുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷ ഫത്തിമ കണ്ടിയിൽ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം. കെ. മജീദ്, ശാരദ പി, ഷൈനി എം.പി, ജാൻസി, അസി സെക്രട്ടറി സന്തോഷ്, സി.ഡി എസ് ചെയർ പേഴ്സൺ ഓമന, കെ.പി അശോകൻ, എന്നിവർ സംബന്ധിച്ചു.

പ്രേരക് സി.പി വിനീശൻ നന്ദി പറഞ്ഞു.

ഗ്രാമ പഞ്ചായത്തിലെ 7500 ഓളം കുടുംബങ്ങളിൽ വിവരശേഖരണം നടത്തി 14 നും 65 നും ഇടയിൽ പ്രായമുള്ളവരിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവരെ കണ്ടെത്തി അവർ പരിശീലനം നൽകിയാണ് ഈ നേട്ടം കൈവരിച്ചത്.

കുടുംബശ്രീ പ്രവർത്തകർ, എൻ . എസ് .എസ് വോളണ്ടിയർമാർ എന്നിവരടങ്ങുന്ന 200 ൽ അധികം വോളണ്ടിയർമാർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ച ഡിജി വോളണ്ടിയർമാരെ ചടങ്ങിൽ അനുമോദിക്കുയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വിതരണം നടത്തുകയും ചെയ്തു.

#Vanimel #now #fully #digital #grama #panchayath

Next TV

Related Stories
#YouthLeague | മനോവീര്യം കെടുത്തരുത്; നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം അനാവശ്യം -യൂത്ത്ലീഗ്

Jan 2, 2025 07:58 PM

#YouthLeague | മനോവീര്യം കെടുത്തരുത്; നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം അനാവശ്യം -യൂത്ത്ലീഗ്

ശരിയായ വസ്തുത ഒന്നും തന്നെ പരിശോധിക്കാതെ, ഗൂഡ ഉദ്ദേശ്യത്തോടെ ആശുപത്രിയിൽ സേവനങ്ങൾ നിർത്തി വെച്ചു എന്ന വ്യാജ പ്രചാരണം നടത്തുന്നത് ആശുപത്രി...

Read More >>
#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

Jan 2, 2025 05:42 PM

#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി രാഹുൽ രാജ് ഉദ്ഘാടനം...

Read More >>
#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം;  പ്രതിഷേധവുമായി നാട്ടുകാര്‍

Jan 2, 2025 03:45 PM

#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം; പ്രതിഷേധവുമായി നാട്ടുകാര്‍

ഇരുപഞ്ചായത്തിലായി അഞ്ഞൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഓരോ കാലവര്‍ഷവും ഒട്ടേറെ തവണ മണ്ണിടിച്ചല്‍ ഉണ്ടായ...

Read More >>
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Jan 2, 2025 01:22 PM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#Byeelection | പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

Jan 2, 2025 01:02 PM

#Byeelection | പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

വാർഡിലെ കരട് വോട്ടർപട്ടിക ജനവരി മൂന്നിന് പ്രസിദ്ധീകരിക്കും....

Read More >>
Top Stories