നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവ താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ട്രഷറർ സി അഷിൽ സ്വാഗതവും നാദാപുരം മേഖലാ സെക്രട്ടറി വിജേഷ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് ജോയിൻ സെക്രട്ടറി ടി ശ്രീമേഷ് ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിജിന കെ കെ, രജീഷ് സി എച്ച് എന്നിവർ സംസാരിച്ചു.
രോഗികൾക്ക് മതിയായ ചികിത്സ സൗകര്യം ഒരുക്കിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.
#Nadapuram #Govt #DYFI #protest #dharna #taluk #hospital