Nov 27, 2024 08:05 PM

നാദാപുരം: (nadapuram.truevisionnews.com) വളയം മുതുകുറ്റിയിൽ പതിയിരുന്ന് ബുള്ളറ്റ് ബൈത്ത് തടഞ്ഞ് നിർത്തി രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ വധശ്രമത്തിന് വളയം പൊലീസ് കേസെടുത്തു.

അക്രമം നടന്ന് മണിക്കൂറുകൾക്കകം മലപ്പുറം സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി പനോളി കിരൺ ദേവ് (33) നെയാണ് വളയം സി ഐ സായൂജ് കുമാറിൻ്റെയും എസ് ഐ വിഷ്ണുവിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതിയെ നാളെ രാവിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

വളയം മുതുകുറ്റിയിൽ ഇന്ന് പകൽ 12 ഓടെയാണ് അക്രമമുണ്ടായത്.

വളയം മുതുകുറ്റി സ്വദേശി സന്തോഷ് കുമാർ (52), കൊല്ലം അഞ്ചൽ സ്വദേശി ശ്രീസദനത്തിൽ കൊച്ചുമോൻ (40) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇരുമ്പ് വടികൊണ്ടള്ള അക്രമത്തിൽ തലയ്ക്ക് ഗുരുതമായി പരിക്ക് പറ്റിയ ഇരുവരെയും വളയം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.

റബ്ബർ വെട്ട് ജോലിക്കെത്തിയവരാണ് എല്ലാവരും. മൂന്ന് മാസം മുൻപ് മുതുകുറ്റിയിൽ നിന്നും ഒട്ടുപാലും 78 റബ്ബർ ഷീറ്റുകളും മോഷണം പോയിരുന്നു.

ഇത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പൊലീസ് പറഞ്ഞു.

#ambush #violence #Accused #arrested #case #attempted #murder

Next TV

Top Stories










News Roundup






Entertainment News