നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിൻ്റെ സപ്തദിന ക്യാമ്പിന് ചോമ്പാല സി എസ് ഐ ക്രിസ്ത്യൻ മുള്ളർ കോളേജിൽ തുടക്കമായി.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അശ്വിനി ക്യാമ്പ് വിശദീകരണം നടത്തി. രതീഷ് ഒ, സ്റ്റാഫ് സെക്രട്ടറി അമയ അശോക് എന്നിവർ സംസാരിച്ചു. അസി. പ്രോഗ്രാം ഓഫീസർ അബ്‌ദുൾ ബാരി നന്ദി പറഞ്ഞു.
#Sevenday #Camp #Malabar #College #NSS #camp #begins