Dec 29, 2024 10:20 AM

നാദാപുരം: (nadapuram.truevisionnews.com) കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് "12000" നർത്തകർ ചുവടുവെക്കുന്ന ഭരതനാട്യത്തിൽ നാദാപുരം 'മിഥില' നൃത്തസംഗീത വിദ്യാലയത്തിലെ "51" നർത്തകിമാരും പങ്കെടുക്കുന്നു.

നൃത്താധ്യാപിക രജിഷ്മ കെ നിഷാന്ത് പരിശീലിപ്പിച്ചതാണിവർ. കുട്ടികളും അമ്മമാരും സംഘത്തിലുണ്ട്.

കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് മകൻ ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കുന്നത് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയാണ്.

ഗിന്നസ് ബുക്കിൽ ഇടം നേടാൻ കേരളം മുഴുവൻ കലൂർ സ്റ്റേഡിയത്തിൽ ചുവടുവെക്കുമ്പോൾ നാദാപുരത്തെ '51' നർത്തകിമാരും അവർക്കൊപ്പം ഉണ്ടാകും.

#Today #step #51 #dancers #Nadapuram #Bharatnatyam #12000 #dancers #Kochi

Next TV

Top Stories










News Roundup






Entertainment News