Dec 30, 2024 02:22 PM

നാദാപുരം: (nadapuram.truevisionnews.com) സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ നൽകുന്ന ശമ്പളം ഒരു കോടിയിലേറെ പറ്റുന്ന ജീവനക്കാരിൽ ചിലർക്ക് രോഗികളോട് അയിത്തം.

നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഇന്ന് ഒരാൾ പോലും കിടത്തി ചികിത്സയിലില്ല. ഇന്നത്തെ ആകെ അഡ്മിറ്റ് പൂജ്യമാണ്.

സമരങ്ങൾ ഏറെ നടന്നിട്ടും, മന്ത്രി തന്നെ നേരിട്ട് വന്നിട്ടും, ഭരണമുന്നണി തന്നെ സമരം നടത്തിയിട്ടും നന്നാവാത്ത ഒരു താലുക്ക് ആശുപത്രി കേരളത്തിൽ തന്നെ ഒന്നേ ഉണ്ടാവുകയുള്ളു. അത് നാദാപുരം താലൂക്ക് ആശുപത്രിയാണ്.

കോടികൾ മുടക്കിയുള്ള മനോഹരമായ കെട്ടിടങ്ങൾ, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ എന്നിട്ടും അഡ്മിറ്റാക്കാൻ ഭയക്കുന്ന , മടിക്കുന്ന ഡോക്ടർമാർ.

ഇനി ആരാണ് ഇവിടെ സന്ദർശിക്കേണ്ടത്? ജനങ്ങൾ ആരോടാണ് പരാതി പറയേണ്ടത് ?

ജനങ്ങൾ പറഞ്ഞ പരാതിയുമായി ആശുപത്രിയിലേക്ക് പോയ ആശുപത്രി ഭരണ സമിതി അദ്ധ്യക്ഷയായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി വനജയെ തന്നെ കേസിൽ പെടുത്തിയ എങ്ങും കേൾക്കാത്ത നടപടികൾ ഉണ്ടായി.

ചില ജീവനക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന സുപ്രണ്ട്. പനി ബാധിച് വരുന്നവർ, പ്രഷർ കുടി വരുന്നവർ, അവിടെ ചികിത്സിക്കാവുന്നവരെ പോലും മെഡിക്കൽ കോളേജിലേക് അയക്കുന്നതിന് എന്ത് ന്യായീകരണമാണ് ഇവർക്ക് പറയാനുള്ളത്.

ഇന്നലെ നിരവധി പേരെയാണ് 108 ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. അവിടെ എത്തി പ്രാഥമിക പരിശോധന കഴിഞ്ഞ് അധികം പേരും തിരിച്ചു വരുന്ന സ്ഥിതിയാണ്.


The #hospital #does #not #want #patients #total #number #employees #more #than #100 #monthly #salary #more #than #one #crore #rupees

Next TV

Top Stories










News Roundup