പുറമേരി: (nadapuram.truevisionnews.com) പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പിഞ്ചു കുഞ്ഞുങ്ങൾക്ക് കളറിംഗ് മത്സരം നടത്തി പുറമേരി എസ്.വി.എൽ.പി സ്കൂൾ.
പുതുവത്സരത്തെ വരവേറ്റ് ഓൺലൈനായി രജിസ്റ്റർ ചെയ്ത 80 ഓളം പിഞ്ചുകുഞ്ഞുങ്ങളെ അണിനിരത്തി കൊണ്ടാണ് കളറിംഗ് മത്സരം നടത്തിയത്.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ് എൻ.പി റാഷിദ, ലത്തീഫ് മാസ്റ്റർ, അമീർ കെ പി, അനുശ്രീ അശോക്, റംഷീന, ആവണി, നിധിഷ, റഹീന, എന്നിവർ സംസാരിച്ചു.
#Pouring #color #Purameri #SVLP #School #conducted #coloring #competition